Breaking

Thursday, April 9, 2020

പത്തനംതിട്ടയില്‍ കൊറോണ രോഗി ഓമനിച്ച നായ നിരീക്ഷണത്തില്‍

പത്തനംതിട്ട: കൊറോണരോഗം സ്ഥിരീകരിച്ചയാൾ ഓമനിച്ചു വളർത്തുന്ന നായയെയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂർ ഇടപ്പാവൂർ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. ദുബായിൽനിന്ന് മാർച്ച് 22-ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളുണ്ടായില്ല. സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിരീക്ഷത്തിലുള്ള സമയത്താണ് വളർത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത്. കടുവകൾക്കും മറ്റും മനുഷ്യസമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്. Content Highlight: Corona patients dog quarantine


from mathrubhumi.latestnews.rssfeed https://ift.tt/3aWNv1l
via IFTTT