Breaking

Thursday, April 9, 2020

യെമനില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി സഖ്യം

റിയാദ്: യെമനിൽ ഹൂത്തിവിമതരുമായുള്ള പോരാട്ടത്തിന് രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാതരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തിന് പിന്നാലെയാണ് തീരുമാനം. യുഎൻ സെക്രട്ടറി ജനറലിന്റെ ആഹ്വാനം അംഗീകരിക്കാനുള്ള യെമൻ സർക്കാരിന്റെ തീരുമാനത്തിന് പിന്തുണ നൽകിക്കൊണ്ടാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് സഖ്യ വക്താവ് തുർകി അൽ മാലികി പറഞ്ഞു. സാമ്പത്തികവും മാനുഷികവുമായ വശങ്ങളും കണക്കിലെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് യുഎന്നിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിവരുന്നുണ്ട്. ഇതിനായി യുഎൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. അതേ സമയം വെടിനിർത്തൽ പ്രഖ്യാപിച്ച അറബ് സഖ്യത്തിന്റെ തീരുമാനത്തിൽ ഹൂത്തികൾ പ്രതികരിച്ചിട്ടില്ല. അഞ്ച് വർഷത്തിലേറെയായി സൗദി സഖ്യവും ഹൂത്തിവിമതരുമായി പോരാട്ടം തുടങ്ങിയിട്ട്. Content Highlights:Saudi-UAE coalition declares 2-week ceasefire in Yemen


from mathrubhumi.latestnews.rssfeed https://ift.tt/34mYbUx
via IFTTT