Breaking

Sunday, April 19, 2020

മരണക്കണക്കില്‍ ഞങ്ങളല്ല ഒന്നാം സ്ഥാനത്ത്, ചൈനയാണ്, ബെയ്ജിങ്ങിനെതിരേ ആഞ്ഞടിച്ച് വീണ്ടും ട്രംപ്

വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനം മൂലമുള്ളചൈനയിലെമരണനിരക്കിൽ വീണ്ടുംസംശയം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്. ചൈനയിലെ മരണ നിരക്ക് അമേരിക്കയിലേതിനേക്കാൾ ഏറെ കൂടുതലായിരിക്കും എന്നാണ് ട്രംപിന്റെ അവകാശ വാദം. വുഹാനിൽ മരണ നിരക്ക് ഒറ്റ ദിവസം കൊണ്ട് 50% കണ്ട് വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം. 1300 മരണങ്ങൾ കൂടി കൂട്ടിച്ചേർത്തതോടെ ചൈനയിലെ മരണനിരക്ക് 4600 കടന്നിരുന്നു. "ഞങ്ങളല്ല മരണങ്ങളുടെ കണക്കിൽ നമ്പർ വൺ. ചൈനയാണ് നമ്പർ വൺ.അത് നിങ്ങൾ മനസ്സിലാക്കൂ". ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മരണത്തിന്റെ കാര്യത്തിൽ അവർ ഞങ്ങളേക്കാൾ എത്രയോ മുന്നിലാണെന്നും അവരുടെ കണക്കുകൾ യാഥാർഥ്യബോധമില്ലാത്തതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഏറ്റവും വലിയ വികസിത ആരോഗ്യ പരിപാലന സംവിധാനങ്ങളുണ്ടായിട്ടും യുകെ, ഫ്രാൻസ്, ബൽജിയം, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ മരണ നിരക്ക് വളരെ കൂടുതലാണ്. "നിങ്ങൾക്കറിയാം, അവർക്കറിയാം പക്ഷെ എന്നിട്ടുംനിങ്ങളത് റിപ്പോർട്ട്ചെയ്യുന്നില്ല. എന്തുകൊണ്ട്. അത് നിങ്ങൾ വിശദീകരിക്കണം. ഒരിക്കൽ അത് ഞാൻ വിശദീകരിക്കും", ചൈനയുടെ മരണകണക്കുകളിൽ വീണ്ടും വീണ്ടും സംശയം പ്രകടിപ്പിച്ചു കൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു. അതേസമയംകൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാൽ ഒട്ടേറെ രാജ്യങ്ങൾ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളിൽ തിരുത്തൽ വരുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസംലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നിങ്ങളുടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് പകർച്ചവ്യാധികാലഘട്ടത്തിൽ വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് ഞാൻ കരുതുന്നത്. തങ്ങൾ എല്ലാവരുടെയും കണക്കുകൾ ഉൾപ്പെടുത്തിയോ എന്നും തങ്ങളുടെ കണക്കുകൾ കൃത്യമായിരുന്നോ എന്നും അവർ പുനപരിശോധിക്കും, എന്നാണ് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കൽ മേധാവിയായ മരിയ വാൻ കെർക്കോവ് ചൈനക്കെതിരായ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട കഴിഞ്ഞ ദിവസം പറഞ്ഞത്. content highlights:We are not number 1 its China, Trump on Covid death toll


from mathrubhumi.latestnews.rssfeed https://ift.tt/2ymXnmO
via IFTTT