ന്യൂഡൽഹി: കോവിഡ് മഹാമാരി എല്ലാ ആളുകളേയും ഒരുപോലെയാകും ബാധിക്കുകയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമിക്കുന്നതിനു മുൻപു കോവിഡ് നമ്മുടെ വംശം, മതം, നിറം, ജാതി, ഭാഷ, അതിർത്തി എന്നിവ നോക്കാറില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകിയായിരിക്കണം നാം അതിനെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മുസ്ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളിൽ പരസ്യം നൽകിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഒരു ആശുപത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡിനിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മുൻ ചരിത്രനിമിഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലോകമൊന്നാകെ പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി നിർണയിക്കുക. ഇന്ത്യയിൽ നിന്നുള്ള വലിയ ആശയങ്ങൾക്ക് ആഗോള പ്രസക്തിയും പ്രായോഗികതയും കണ്ടെത്തണം. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യവർഗത്തിനും ഗുണം ചെയ്യാനുള്ള കഴിവ് അത്തരം ആശയങ്ങൾക്കുണ്ടായിരിക്കണം. കോവിഡിനു ശേഷമുള്ള കാലത്ത് ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലകളുടെ ആഗോള നാഡീകേന്ദ്രമായി ഉയർന്നുവരാൻ ഇന്ത്യയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ഈ അവസരം പാഴാക്കരുത്. പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോജിസ്റ്റിക് വിദഗ്ധർക്ക് ഈ ദിവസത്തെ ആഗോള വിതരണ ശൃംഖലകളെ സ്വന്തം വീടുകളുടെ സുഖസൗകര്യങ്ങളിലിരുന്നുകൊണ്ടുപോലും നിയന്ത്രിക്കാൻ കഴിയും, ഈ അവസരം മുതലെടുത്താൻ ആഗോള വിതരണശൃംഖലകളുടെ നാഡീകേന്ദ്രമായി ഉയർന്നുവരാൻ ഇന്ത്യയ്ക്ക് സാധിക്കും. അതിനാൽ നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. ആശയങ്ങൾ സംഭാവന ചെയ്യാനും പങ്കുവെയ്ക്കാനും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നുവെന്നുംപ്രധാനമന്ത്രി പറഞ്ഞു. Content Highlights:"COVID-19 Does Not See Race, Religion, Caste Before Striking": PM Modi
from mathrubhumi.latestnews.rssfeed https://ift.tt/3aozF6Q
via
IFTTT