ഡെറാഡൂൺ: ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ ആനക്കുട്ടിയുടെ സാമ്പിൾ കോവിഡ് -19 പരിശോധനയ്ക്ക് അയച്ചു. ഇന്ത്യൻ വെറ്റിറിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. രോഗലക്ഷണങ്ങളെ തുടർന്ന് സുൽത്താൻ എന്ന് പേരിട്ടിരിക്കുന്ന ആനയെ മാറ്റിപ്പാർപ്പിച്ചു. മറ്റ് രണ്ട് ആനക്കുട്ടികൾക്കും അസുഖമുണ്ട്. എന്നാൽ ഇത് കോവിഡ് രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടത്. ആനക്കുട്ടിയുടേത് പകർച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ഡൈഗർ റിസർവ് ഡയറക്ടർ അമിത് വർമ പറഞ്ഞു. ആനക്കുട്ടി അസുഖബാധിതനായതിനെ തുടർന്ന് ഹരിദ്വാറിൽ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതൽ പരിശോധനയും അണുനശീകരണവും നടത്തും. Content Highlights:Samples of baby elephant suspected of COVID-19 infection sent for test
from mathrubhumi.latestnews.rssfeed https://ift.tt/2VlRhMB
via
IFTTT