വാഷിങ്ടൺ: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. യുഎസിൽ മാത്രം കൊറോണ ബാധിതരുടെ എണ്ണം 7.59ലക്ഷമായി. സ്പെയിൻ- 1.99ലക്ഷം, ഇറ്റലി- 1.79 ലക്ഷം. ഫ്രാൻസ-് 1.54 ലക്ഷം ജർമ്മനി- 1.46 ലക്ഷം യുകെ- 1.21 ലക്ഷം എന്നിങ്ങനെ പോകുന്നു രോഗബാധിതരുടെ എണ്ണം. ലോകത്ത്കൊറോണ ബാധിതരായി മരിച്ചവരുടെ എണ്ണം 1,65,154 ലക്ഷമായി. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് അമേരിക്കിയിലാണ്-40,665. ഇതിൽ 14,451 പേർ മരിച്ചതും ന്യൂയോർക്ക് സിറ്റിയിലാണ്. ഇറ്റലി- 23660, സ്പെയിൻ- 20,453, ഫ്രാൻസ്- 19,744, യുകെ- 16,095, ജർമ്മനി-4642, ഇറാൻ- 5118,ചൈന-4636 തുർക്കി-2017 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. അമേരിക്കയിൽ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1997 പേർ അമേരിക്കയിൽ മരിച്ചു. യുകെയിൽ ഞായറാഴ്ച 5858 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 597 പേരാണ് ഇന്നലെ മാത്രം യുകെയിൽ മരിച്ചത്. 110 ദിവസം മുമ്പ് ആദ്യകേസ് രേഖപ്പെടുത്തിയ ചൈയിൽ ഇന്നലെ 18 കേസുകൾ പുതുതായി സ്ഥിരീകരിച്ചു. മരണങ്ങളൊന്നും ഇന്നലെ ചൈനയിൽ രേഖപ്പെടുത്തിയിട്ടില്ല. അമേരിക്കയിലാണ്ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടതെങ്കിലും മരണ നിരക്കിൽ നിലവിൽ ബെൽജിയമാണ് മുന്നിൽ ഒരുലക്ഷം ആളുകളിൽ എത്ര പേർ മരണപ്പെട്ടു എന്ന കണക്കു നോക്കുമ്പോൾ ബെൽജിയത്തിൽ മരണനിരക്ക്14.8% ആണ്. യുകെ 13.3%, ഇറ്റലി-13.2%, ഫ്രാൻസ്- 12.8%, നെതർലൻഡ്സ്- 11.3% സ്പെയിൻ 10.3% ഇറാൻ 6.2% എന്നിങ്ങനെ പോകുന്നു മരണ നിരക്ക്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ട അമേരിക്കയിൽ 5.4% മാത്രമാണ് മരണനിരക്ക്. content highlights:Corona death world wide updates till April 20th morning
from mathrubhumi.latestnews.rssfeed https://ift.tt/3czmXDI
via
IFTTT