Breaking

Tuesday, April 7, 2020

കോവിഡ് പരിശോധനാഫലം പോസിറ്റീവായി; ഫ്രഞ്ച് ക്ലബ്ബിന്റെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

പാരിസ്: കോവിഡ് പരിശോധനയെ തുടർന്ന് രോഗബാധിതനാണെന്ന് തെളിഞ്ഞതോടെ ഫ്രഞ്ച് ലീഗ് ക്ലബ്ബ് സ്റ്റാഡ് ദെ റെയിംസിന്റെ ടീം ഡോക്ടർ ബെർണാർഡ് ഗോൺസാലെസ് (60) ആത്മഹത്യ ചെയ്തു. കോവിഡ് ബാധിതനായതാണ് ജീവനൊടുക്കാൻ കാരണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. റെയിംസ് പ്രസിഡന്റ് ജീൻ പിയെര കൈല്ലോട്ടാണ് ഡോക്ടറുടെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് ജീൻ കുറിച്ചു. 20 വർഷത്തിലേറെയായി ക്ലബ്ബിനൊപ്പമുള്ള ബെർണാർഡ് ഗോൺസാലെസ്, ക്ലബ്ബ് പ്രസിഡന്റിന്റെ പേഴ്സണൽ ഡോക്ടർ കൂടിയായിരുന്നു. കോവിഡിനെ തുടർന്ന് ഫ്രാൻസിലെ പ്രധാന ഫുട്ബോൾ ലീഗുകളെല്ലാം തന്നെ മൂന്നാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: french club doctor tragically commits suicide after contracting coronavirus


from mathrubhumi.latestnews.rssfeed https://ift.tt/2xWCkak
via IFTTT