ന്യൂഡൽഹി: ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരിയോട് പോരാടുകയാണ്. ദിനംപ്രതി ആയിരങ്ങളുടെ ജീവനാണ് കൊറോണ കവർന്നെടുക്കുന്നത്. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ദിവസവും രോഗബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിൽ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതാണ്. മാർച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളിൽ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 50-ൽ 190 ലേക്കെത്തി. മാർച്ച് 25 ഓടെ ഇത് 606 ആയി. മാർച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1397 ആണ്. എന്നാൽ തുടർന്നുള്ള അഞ്ച് ദിവസം വൻ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വർധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രിൽ നാല് ആയപ്പോഴേക്കും 3072 കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേർക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ജനുവരി 30-ന് തൃശൂരിലാണ്. Content Highlights:Coronavirus in India: 49% Covid-19 cases were reported in last 5 days
from mathrubhumi.latestnews.rssfeed https://ift.tt/39O7tdt
via
IFTTT