Breaking

Sunday, April 19, 2020

കിരീടം ബഗാനു തന്നെ; ഐ-ലീഗ് സീസണ്‍ റദ്ദാക്കി എ.ഐ.എഫ്.എഫ്

ന്യൂഡൽഹി: മോഹൻ ബഗാനെ ജേതാക്കളായി പ്രഖ്യാപിച്ച് 2019-20 ഐ-ലീഗ് സീസൺ അവസാനിപ്പിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തീരുമാനിച്ചു. ഐ-ലീഗിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ശനിയാഴ്ച ചേർന്ന എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് സുബ്രതാ ദത്തയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജേതാക്കൾക്കുള്ള സമ്മാനത്തുകയായ ഒരു കോടി രൂപ ബഗാന് ലഭിക്കും. മറ്റ് സ്ഥാനക്കാർക്കുള്ള 1.25 കോടി രൂപ ബാക്കിവരുന്ന 10 ടീമുകൾക്കും തുല്യമായി വീതിക്കും. രണ്ട് (60 ലക്ഷം), മൂന്ന് (40 ലക്ഷം), നാല് (25 ലക്ഷം) എന്നിങ്ങനെയാണ് സമ്മാനത്തുക. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് മാർച്ച് 14-നാണ് ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്. 16 കളിയിൽ നിന്ന് 39 പോയന്റുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ബഗാൻ. ഈ സീസണിൽ തരംതാഴ്ത്തൽ ഉണ്ടാകില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 28 മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലീഗ് ഉപേക്ഷിക്കുന്നത്. Content Highlights: AIFF decided to called off I-League season Mohun Bagan declared champions,lock down, Covid 19, Corona Outbreak


from mathrubhumi.latestnews.rssfeed https://ift.tt/3blh5xX
via IFTTT