ഇറ്റാനഗർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്‍ക്കാൻ അരുണാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡു വ്യക്തമാക്കി. ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശമ്പളം 30 ശതമാനം കുറയ്‍ക്കുക. ഇന്ത്യയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് അരുണാചൽ പ്രദേശ്. സംസ്ഥാനത്ത് ഇതുവരെ ഒരാൾക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കർണാടകയും എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കുറയ്‍ക്കാൻ തീരുമാനിച്ചിരുന്നു. ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്‍ക്കുമെന്ന് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ശമ്പളം കുറയ്‍ക്കാൻ തീരുമാനിച്ചിട്ടുണ്ട്. content highlights:Salaries of Arunachal ministers, MLAs slashed by 30 per cent
from mathrubhumi.latestnews.rssfeed https://ift.tt/2VijVwJ
via
IFTTT