Breaking

Saturday, April 11, 2020

കലാ സംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു

ന്യൂയോർക്ക്: മലയാള സിനിമയിൽ കലാ സംവിധായനായിരുന്ന തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. നെല്ല് ഉൾപ്പെടെയുള്ള നിരവധി മലയാള സിനിമകളുടെ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും കലാരം​ഗത്ത് അദ്ദേഹം സജീവമായിരുന്നു. നിരവധി പള്ളികളുടെ മദ്ബഹ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഫോമ–ഫൊക്കാന സമ്മേളനങ്ങളിൽ അദ്ദേഹം നിർമിച്ചിരുന്ന ടാബ്ലോകൾ ഏറെ ശ്രദ്ധനേടിയിരുന്നു. കലാപരിപാടികൾക്കായി നിരവധി വേദികൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി യുഎസിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവിൽ സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോ. സെക്രട്ടറിയായിരുന്നു. ഭാര്യ:ശോശാമ്മ മക്കൾ: സിബി, നാൻസി, ഡോ. ബിനു, നവിൻ


from mathrubhumi.latestnews.rssfeed https://ift.tt/2JXprQg
via IFTTT