Breaking

Sunday, April 12, 2020

നിയമസഭ ചെലവ് ചുരുക്കുന്നു; പുതിയ തസ്തികകളില്ല, നിർമാണപ്രവർത്തനങ്ങളുമില്ല

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് കേരള നിയമസഭ ചെവല് ചുരുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ സെക്രട്ടേറിയറ്റിൽ പുതിയ തസ്തികകൾ തത്കാലമില്ല. നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കും. നിയമസഭയുടെ ചെലവിൽ 25 ശതമാനം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് പ്രത്യേക സമിതിയെ നിയോഗിക്കും. നിയമസഭാസമിതികളുടെ അന്തസ്സംസ്ഥാന പഠനയാത്രകൾ നിയന്ത്രിക്കുമെന്നും സ്പീക്കർ അറിയിച്ചു. പരിഗണനയിലുള്ള നിർമാണപ്രവർത്തനങ്ങളിൽ ടെൻഡർ പൂർത്തീകരിച്ച ഒരുപ്രവൃത്തി മാത്രമേ നടപ്പാക്കൂ. അനിവാര്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കും. എം.എൽ.എ. ഹോസ്റ്റലിൽ ഏറ്റവും അത്യാവശ്യമുള്ള അറ്റകുറ്റപ്പണികൾ മാത്രമേ നടത്തൂ. പുതിയ വാഹനങ്ങൾ വാങ്ങില്ല. വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കും. ആസ്തിവികസനഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളിൽ ജില്ലയിലോ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. നിയമസഭയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂർ ഹെൽപ് ഡെസ്കിൽ ഇതിനോടകം മൂവായിരത്തിലധികംപേർ പലതരം സഹായങ്ങൾക്കായി ബന്ധപ്പെട്ടുവെന്നും സ്പീക്കർ അറിയിച്ചു. Content Highlights: Assembly cuts spending; There are no new posts, no construction work


from mathrubhumi.latestnews.rssfeed https://ift.tt/2VoXoP1
via IFTTT