പട്ന: ബിഹാറിൽ ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇത്തരത്തിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നാടായ ഷെരീഫിലാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സിവാൻ, ബെഗുസരായി, നളന്ദ, നവാഡ എന്നീ ജില്ലകളിൽ വീടുകൾ കയറിയുള്ള സ്ക്രീനിങ് ആരംഭിച്ചതോടെയാണ് ആരോഗ്യ പ്രവർത്തകർക്ക് നേരേ അക്രമണങ്ങൾ വർധിച്ചത്. സിവാൻ, ബെഗുസരായി ജില്ലകൾ കൊവിഡ് ഹോട്ട്സ്പോട്ട് പ്രദേശമാണ്. നളന്ദയും നവാഡയും ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ള പ്രദേശവും. വൈറസ് വ്യാപനം നിയന്ത്രിക്കാൻ നാലിടങ്ങളിലും നിയന്ത്രണങ്ങളും കൃത്യമായ പരിശോധനയും അനിവാര്യമായ പശ്ചാത്തലത്തിലാണ് ഇതെല്ലാം തടസപ്പെടുത്തിക്കൊണ്ട്ജനങ്ങൾ ആരോഗ്യ പ്രവർത്തകർക്കെതിരേ തിരിയുന്നത്. അതേസമയം ശാന്തത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇത്തരം അക്രമണങ്ങൾക്ക് മുതിരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഗുപ്തേശ്വർ പാണ്ഡെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഔഗറാബാദിലും മോത്തിഹാരിയിലും നിരീക്ഷണത്തിലുള്ളവരെ പരിശോധിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരെ ജനക്കൂട്ടം കൈയേറ്റം ചെയ്യുകയുണ്ടായി. മോത്തിഹാരി ജില്ലയിലെ ഹർസിധി ബ്ലോക്കിൽ ആരോഗ്യ പ്രവർത്തകരെ തടഞ്ഞുവെച്ച് ദുരിതാശ്വാസ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജനങ്ങൾ പരാതിയും അറിയിച്ചിരുന്നു. content highlights:4 Attacks In 24 Hours against Health Workers in Bihar
from mathrubhumi.latestnews.rssfeed https://ift.tt/2ynHdtc
via
IFTTT