Breaking

Friday, April 17, 2020

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഔട്ട് പാസിന്റെ അപേക്ഷാ ഫീസ് പിന്‍വലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി നൽകുന്ന ഔട്ട് പാസിന്റെ അപേക്ഷാ ഫീസ് ഒഴിവാക്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പാസ് പോർട്ട് ഇല്ലാത്തവർക്ക് എംബസി നൽകുന്ന ഔട്ട് പാസിന് ഈടാക്കിയിരുന്ന അഞ്ച് ദിനാറാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പിൻവലിച്ചത്. കുവൈത്ത് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകിയിട്ടും ഔട്ട് പാസിന് എംബസി ഫീസ് ഏർപ്പെടുത്തിയത് ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിഴ ഒഴിവാക്കി നൽകിയും സൗജന്യ വിമാന ടിക്കറ്റ് നൽകിയും നടപടിക്രമങ്ങൾ പൂർത്തിയായത് മുതൽ യാത്ര ദിവസം വരെ താമസവും ഭക്ഷണവും നൽകിയും കുവൈത്ത് കാരുണ്യം കാണിക്കുമ്പാൾ ദുരിതാവസ്ഥയിലുള്ള സ്വന്തം പൗരന്മാരിൽ നിന്ന് ഇന്ത്യ ഫീസ് ഈടാക്കുന്നത് ശരിയല്ല എന്നതായിരുന്നു മലയാളി സംഘടനകളുടെ പൊതുവികാരം. Content Highlights: Kuwait, Indian Embassy, Outpass Fees


from mathrubhumi.latestnews.rssfeed https://ift.tt/3aeUEcu
via IFTTT