പ്രാഗ്: ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച്(95) വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്മെന്റിൽവെച്ചാണ് മരണമടഞ്ഞതെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. 1924-ൽ ഷിക്കാഗോയിലായിരുന്നു ജനനം. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തു. പിന്നീട് ആനിമേഷൻ, ഇലസ്ട്രേഷൻ രംഗത്തെത്തി. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചു. Content Highlights:Tom and Jerry director Gene Deitch passed away
from mathrubhumi.latestnews.rssfeed https://ift.tt/2xyNAtZ
via
IFTTT