ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശളിലെ ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.. ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി.ഐടി സ്ഥാപനങ്ങൾക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവർത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും. റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും വ്യോമ റെയിൽ വാഹന ഗതാഗതംമെയ് മൂന്നുവരെ പുനരാരംഭിക്കില്ല അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും പൊതു ആരാധന നടത്താൻ പാടില്ലെന്ന് നിർദേശം മദ്യം, സിഗരറ്റ് വിൽപനയ്ക്ക് നിരോധനം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധം മെഡിക്കൽ ലാമ്പുകൾക്ക് തുറക്കാം ആരാധനാലയങ്ങൾ തുറക്കരുത് ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത് മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം ക്ഷീരം, മത്സ്യം, കോഴിവളത്തൽ മേഖലകളിൽ യാത്രാനുമതി content highlights:Lockdown Guidelines: Select Activities Allowed From April 20
from mathrubhumi.latestnews.rssfeed https://ift.tt/2wEQCMC
via
IFTTT