Breaking

Thursday, February 14, 2019

സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ റോള്; കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് സൗബിന്‍ ഷാഹിര്‍

കഴിഞ്ഞ ആഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നവാഗതനായ മധു സി നാരായണന്‍ ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രത്തെ കുറിച്ച് സൗബിന്‍ പറയുന്നതിങ്ങനെ..

''ഈ ചിത്രത്തിലെ സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ റോള്. ചിത്രത്തിന് ലഭിക്കുന്നതു പോലെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് സജി എന്ന ക്യാരക്ടറിനും ലഭിക്കുന്നത്.

ഇതുവരെ ചെയ്യാത്ത ഒരു ക്യാരറ്റര്‍ ആയതു കൊണ്ട് പ്രേക്ഷകരുടെ ഉള്ളില്‍ ആ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എനിക്ക് ഏറ്റവും കൂടുതല്‍ കോളുകള്‍ വരുന്നതും, ഞാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതും ഇതിലെ സജി എന്ന കഥാപാത്രത്തിനാണെന്ന് സൗബിന്‍ പറഞ്ഞു.''



from Anweshanam | The Latest News From India http://bit.ly/2Gos6CJ
via IFTTT