Breaking

Tuesday, February 12, 2019

മറഞ്ഞിരിക്കാൻ ആഗ്രഹമില്ല- സൽമാൻ റുഷ്ദി

ഇസ്ലാമാബാദ്: 'മറഞ്ഞിരിക്കാൻ എനിക്കാഗ്രഹമില്ല'-വധശിക്ഷയുടെ നിഴലിലൂടെയുള്ള യാത്രകൾക്ക് മുപ്പത് വയസ്സാകുമ്പോൾ ഇന്ത്യൻവംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദി പറയുന്നു. മതനിന്ദാക്കുറ്റത്തിന് റുഷ്ദിയെ വധിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി ഫത്വ പുറപ്പെടുവിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു. റുഷ്ദിയുടെ ' ദി സാറ്റനിക് വേഴ്സസ്' എന്ന നോവലിൽ മതനിന്ദാപരമായ പരാമർശങ്ങളുണ്ടെന്നാരോപിച്ച് 1989 ഫെബ്രുവരി 14-നാണ് അദ്ദേഹത്തെ വധിക്കണമെന്ന് ഖമേനി ഉത്തരവിടുന്നത്. ഓരോ വർഷം പിന്നിടുംതോറും ഇറാൻ ആ ഫത്വ പുതുക്കിക്കൊണ്ടിരുന്നു. 2004-ൽ ഇറാൻ ഫത്വ പിൻവലിച്ചു. എങ്കിലും റുഷ്ദിക്കുള്ള സുരക്ഷ പിൻവലിച്ചിട്ടില്ല. ' അന്ന് എനിക്ക് 41 വയസ്സായിരുന്നു. ഇന്ന് 71 ആയി. കാര്യങ്ങൾ വളരെവേഗം മാറിമറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവർക്ക് നമ്മളെ കൊല്ലാനും നമുക്ക് പേടിക്കാനുമുള്ള കാരണങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. എങ്കിലും എനിക്ക് മറഞ്ഞിരിക്കാൻ ആഗ്രഹമില്ല. പുസ്തകം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ലണ്ടനിലെത്തുന്ന ദക്ഷിണേഷ്യക്കാരെക്കുറിച്ച് പൊതുവിൽ പരാമർശിക്കുന്ന നോവലായിരുന്നു അത്' -വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ റുഷ്ദി പറഞ്ഞു. റുഷ്ദിയുടെ അഞ്ചാം പുസ്തകമായിരുന്നു ദി സാറ്റനിക് വേഴ്സസ്. content highlights:"Dont Want To Hide," Says Author Salman Rushdie, 30 Years After Fatwa


from mathrubhumi.latestnews.rssfeed http://bit.ly/2GinU7q
via IFTTT