Breaking

Friday, August 14, 2020

മെറിന്‍ ജോയി കൊലപാതകക്കേസ്: ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും

വാഷിങ്ടൺ: മെറിൻ ജോയി കൊലപാതകക്കേസിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ. കോടതിയിൽ സമർപ്പിച്ച രേഖകകളെ ഉദ്ധരിച്ച് സൺ സെന്റിനൽ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ നഴ്സായി ജോലി നോക്കിയിരുന്ന മെറിൻ, ജൂലൈ 28 രാവിലെയാണ് കൊല്ലപ്പെട്ടത്. നീചവും കരുതിക്കൂട്ടിയുള്ളതുമാണ് കൊലപാതകമെന്നും സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്സ് കോടതിയിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗ്രാൻഡ് ജൂറി ഫിലിപ്പ് മാത്യുവിനെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റം സാധൂകരിച്ചാൽ, വധശിക്ഷ ആവശ്യപ്പെടുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കത്തിൽ അറിയിച്ചിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ മെറിനെ ഫിലിപ്പ് കുത്തിവീഴ്ത്തുകയും പിന്നീട് ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഫിലിപ്പ്, നിലവിൽ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് കഴിയുന്നത്. content highlights: merin joy murder case, prosecution will seek death penality for husband


from mathrubhumi.latestnews.rssfeed https://ift.tt/33XhDsN
via IFTTT