ന്യൂഡൽഹി: ആത്മനിർഭർ ഭാരത് ആപ്പ് ഇനവേഷൻ ചലഞ്ചിൽ യുവാക്കൾ ആവേശത്തോടെ പങ്കെടുത്തെന്ന് 'മൻ കി ബാത്തി'ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമർപ്പിച്ച ആപ്പുകളിൽ മൂന്നിൽ രണ്ടും ചെറുനഗരങ്ങളിലെ യുവാക്കളുടേതായിരുന്നു. വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകൾക്ക് പുരസ്കാരങ്ങൾ നൽകി. കുട്ടികൾക്ക് ഇടപെടലിലൂടെ പഠിക്കാനാകുന്ന ആപ്ലിക്കേഷനായ കുതുകി കിഡ്സ് ലേണിങ് ആപ്പ് ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകളെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു. ഇന്നത്തെ ചെറിയ സ്റ്റാർട്ടപ്പുകൾ നാളെ വൻകിട കമ്പനികളാകുമെന്നും ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. Content Highlights:PM Narendra Modi Mobile app
from mathrubhumi.latestnews.rssfeed https://ift.tt/2ELYG1O
via
IFTTT