Breaking

Monday, May 31, 2021

‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ പ്രവേശനോത്സവം നാളെ

തിരുവനന്തപുരം: ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ചൊവ്വാഴ്ച കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ രാവിലെ എട്ടുമുതൽ വ്യത്യസ്ത മേഖലകളിലെ വിദഗ്‌ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ സംപ്രേഷണം ചെയ്യും. രാവിലെ 10.30-ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.രാവിലെ 11 മുതൽ യു.എൻ. ദുരന്തനിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ-ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.ജൂൺ രണ്ടുമുതൽ നാലുവരെ, ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴിന് ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഡിജിറ്റൽ ക്ലാസുകൾക്കുപുറമേ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. മുഴുവൻ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. ടൈം ടേബിളും നൽകും. മന്ത്രി വി. ശിവൻകുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകൾ തയ്യാറാക്കുന്നത് അവലോകനം ചെയ്തു.പ്രവേശന നടപടികൾ തുടരുംഅധ്യയനവർഷം ചൊവ്വാഴ്ച ആരംഭിക്കുമെങ്കിലും ഒന്നാം ക്ലാസിലേതടക്കമുള്ള പ്രവേശനം തുടരുകയാണ്. ലോക്ഡൗൺ സാഹചര്യം നിലനിൽക്കുന്നതിനാൽ ഓൺലൈനായും നേരിട്ടും പ്രവേശനം നേടാൻ ഇക്കുറി അവസരം നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 3,39,395 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്‌.


from mathrubhumi.latestnews.rssfeed https://ift.tt/34Dxs73
via IFTTT