കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. രവി പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടക്കും. നേരത്തെ ക്രൈം ബ്രാഞ്ചിന്റെ കൊച്ചി ഘടകമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ നടി ലീന മരിയാപോളിന്റെ ബ്യൂട്ടി പാർലറിൽവെടിവെപ്പ് നടത്തിയത് രവി പൂജാരിയുടെ ക്വട്ടേഷൻ പ്രകാരമാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. Content Highlight: Kochi beauty parlour shooting Case
from mathrubhumi.latestnews.rssfeed https://ift.tt/2D6gOmF
via
IFTTT