തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തം അന്വേഷിക്കാൻ വിവിധ വകുപ്പുകൾ സംയോജിപ്പിച്ചുള്ള വിദഗ്ധസമിതിയെ ചീഫ് സെക്രട്ടറി നിയോഗിച്ചു. തീപ്പിടിത്തത്തിൽ അട്ടിമറിയുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധസമിതി അന്വേഷിക്കും. ദുരന്തനിവാരണ കമ്മിഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘവുമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധസമിതിയിലെ അംഗങ്ങളും തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമും ഐ.ജി പി വിജയനും ഇന്ന് സെക്രട്ടറിയറ്റിലെത്തി പരിശോധന നടത്തും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. തീപ്പിടിത്തം വലിയ വിവാദമായതോടെയാണ് വിശദമായ അന്വേഷണത്തിന് ചൊവ്വാഴ്ച രാത്രിതന്നെ സർക്കാർ ഉത്തരവിട്ടത്.സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കിയിരുന്നു. content highlights: A five member committee will investigate fire accident in secretariate
from mathrubhumi.latestnews.rssfeed https://ift.tt/3guzMAT
via
IFTTT