സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷയ്ക്ക് സ്റ്റേ. യെമനിലെ പരമോന്നത നീതിപീഠമായ ജുഡീഷ്യൽ കൗൺസിലാണ് വധശിക്ഷ സ്റ്റേ ചെയ്തത്. വധശിക്ഷയ്ക്കെതിരായ അപ്പീലിൽ തീരുമാനം ആകുന്നത് വരെ സ്റ്റേ തുടരും. യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് കേസ്. 2017-ലാണ് സംഭവം. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. content highlights: stay on execution of malayali woman nimishapriya jailed in yemen
from mathrubhumi.latestnews.rssfeed https://ift.tt/3jvyKGX
via
IFTTT