ഷൊർണൂർ: കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപം വൈദ്യുതത്തൂണിനുമുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. ശനിയാഴ്ച രാവിലെയാണ് പോസ്റ്റിന് മുകളിൽ പാമ്പിനെ സമീപവാസികൾ കണ്ടത്. വൈദ്യുതിവകുപ്പ് അധികൃതരെത്തി പരിശോധിച്ചപ്പോൾ പാമ്പ് ഷോക്കേറ്റ് ചത്തെന്ന് മനസ്സിലായി. വൈദ്യുതിബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ വാഹനത്തിൽത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് ചത്ത പാമ്പിനെ താഴെയിറക്കിയത്. മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3jwdbGd
via
IFTTT