Breaking

Saturday, August 29, 2020

ജോസിനെ കൈവിടാന്‍ തന്നെ കോണ്‍ഗ്രസ്: വ്യാഴാഴ്ചത്തെ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം യുഡിഎഫിന് പുറത്തേക്ക്. സെപ്റ്റംബർ മൂന്നിന് നടക്കുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോസ്.കെ. മാണി വിഭാഗത്തിനെ മുന്നണിയിൽ നിന്ന് പുറത്താക്കുന്നതിനോട് ലീഗിന് എതിർപ്പില്ലെന്നാണ് വിവരം. ആർ.എസ്.പി അടക്കമുള്ള മറ്റ് ഘടകകക്ഷികളും മുന്നണിയിലെ പൊതുനിലപാടിനൊപ്പമാണ്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിക്കുള്ളിലെ തമ്മിലടികൾ ഒഴിവാക്കണമെന്നതാണ് ഘടകകക്ഷികളുടെ പൊതുവികാരം. നിലവിൽ മുന്നണിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്ന ജോസ്.കെ.മാണി വിഭാഗത്തിന് തിരികെ വരണമെന്നുണ്ടെങ്കിൽ അനുരഞ്ജന നീക്കങ്ങൾക്ക് അവർ തന്നെ മുൻകൈ എടുക്കേണ്ടിവരും. ഇതിന് തയ്യാറായില്ലെങ്കിൽ സെപ്റ്റംബർ മൂന്നിലെ യുഡിഎഫ് യോഗം ജോസ്.കെ. മാണിയെ പുറത്താക്കാൻ തീരുമാനമെടുക്കും. യുഡിഎഫ് വിട്ടുവരുന്നവരെ അവരുടെ രാഷ്ട്രീയ നിലപാടുകൾ കൂടി പരിഗണിച്ച് എൽഡിഎഫിൽ എടുക്കണോയെന്ന് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശവും യുഡിഎഫ് ഗൗരവമായാണ് കാണുന്നത്. കോടിയേരിയുടെ പ്രസ്താവന ജോസ്.കെ. മാണി വിഭാഗത്തിനോടുള്ള അനുകൂല സമീപനമായാണ് യുഡിഎഫ് കരുതുന്നത്. അതിനാൽ എത്രയും പെട്ടെന്ന് അവരെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്നതാണ് യുഡിഎഫ് തീരുമാനം. Content Highlights:Kerala Congress Jose K Mani faction will be sacked from UDF, Crucial meeting will be in September


from mathrubhumi.latestnews.rssfeed https://ift.tt/3jq46hU
via IFTTT