Breaking

Thursday, August 27, 2020

നീലകണ്ഠ ഭാനു ‘ഏറ്റവും വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ’

ഹൈദരാബാദ്: കാൽക്കുലേറ്ററിനെക്കാൾ വേഗത്തിൽ കണക്കുകൂട്ടി ലോകചാമ്പ്യനായിരിക്കയാണ് ഇന്ത്യക്കാരൻ നീലകണ്ഠ ഭാനുപ്രകാശ്. ലണ്ടനിലെ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിലെ (എം.എസ്.ഒ.) മനക്കണക്ക്-ലോക ചാമ്പ്യൻഷിപ്പിലാണ് ഹൈദരാബാദിൽനിന്നുള്ള ഈ ഇരുപതുകാരൻ 'ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ' പട്ടം നേടിയത്. ഈ മാസം 15-ന് ലണ്ടനിൽനടന്ന എം.എസ്.ഒ. ചാമ്പ്യൻഷിപ്പിൽ 13 രാജ്യങ്ങളിൽനിന്നെത്തിയ 57 വയസ്സിൽതാഴെയുള്ള 30 പേരോടാണ് ഭാനുപ്രകാശ് മത്സരിച്ചത്. ഡൽഹി സെയ്ന്റ് സ്റ്റീഫൻസ് കോളേജിലെ മാത്തമാറ്റിക്സ് ഓണേഴ്സ് വിദ്യാർഥിയായ ഇദ്ദേഹം നാല് ലോകറെക്കോഡുകളുടെയും 50 ലിംക റെക്കോഡുകളെയും ഉടമയാണ്. “കാൽക്കുലേറ്ററിനെക്കാൾ വേഗത്തിൽ എന്റെ മസ്തിഷ്കം കണക്കുകൾക്ക് ഉത്തരം നൽകുന്നുണ്ട്. ശകുന്തളാദേവി, സ്കോട്ട് ഫ്ലാൻസ്ബർഗ് തുടങ്ങിയ ഗണിതപ്രതിഭകളുടെ റെക്കോഡുകൾ തകർക്കാൻ കഴിഞ്ഞുവെന്നത് അഭിമാനമാണ്. ഗണിതമേഖലയിൽ ഇന്ത്യയെ ആഗോളതലത്തിൽ പ്രതിഷ്ഠിക്കാൻ ഞാൻ എന്റെ ഭാഗം ചെയ്തു” -വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് ഭാനുപ്രകാശ് പറഞ്ഞു. 'വിഷൻ മാത്' ലാബുകൾ തുടങ്ങി ലക്ഷക്കണക്കിന് കുട്ടികളിലേക്ക് കണക്കിനെ എത്തിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: The Indian Mathematics Wizard Who Is Quicker Than The Calculator


from mathrubhumi.latestnews.rssfeed https://ift.tt/32ydSrs
via IFTTT