Breaking

Thursday, August 27, 2020

പുകമറ നീക്കണം; സമഗ്രാന്വേഷണം വേണമെന്ന്‌ മന്ത്രിമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സർക്കാരിനു നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ. ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോട് നിർദേശിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നയതന്ത്രവിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ യോഗം തള്ളി. തീപ്പിടിത്തത്തിനു പിന്നിൽ പ്രതിപക്ഷ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി എത്തുന്നതിനു മുമ്പുതന്നെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തീപ്പിടിത്ത സ്ഥലത്ത് എത്തിയിട്ടുണ്ടോ, സെക്രട്ടേറിയറ്റിനകത്ത് കടന്നിട്ടുണ്ടെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്നിവ പരിശോധിക്കും. സുരക്ഷാസംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. തീ പടർന്നത് ഫാനിൽനിന്ന് ചുമരിലെ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിലേക്കും ഷെൽഫിലേക്കും കടലാസിലേക്കും വീണതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനിയർ മന്ത്രി ജി. സുധാകരന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന വിലയിരുത്തൽ തന്നെയാണ് പോലീസിനും. മറ്റു സാധ്യതകളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സാംപിളുകൾ ശേഖരിച്ചു. തീ അണയ്ക്കാൻ വൈകി തീപ്പിടിത്തത്തെപ്പറ്റി റീജണൽ ഫയർഫോഴ്സ് ഓഫീസർ അരുൺ അൽഫോൻസിന്റെ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ലഭിക്കും. തീ നിയന്ത്രിക്കുന്നതിൽ സെക്രട്ടേറിയറ്റിലെ അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ചപറ്റിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങി. എട്ടു കേസുകൾ പോലീസിനെ തടഞ്ഞതിനും കോവിഡ് മാനദണ്ഡം ലംഘിച്ച് ആളെക്കൂട്ടിയതിനും വി.എസ്. ശിവകുമാറിന്റെ പേരിലും സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ കടന്നതിന് കെ. സുരേന്ദ്രന്റെ പേരിലും ഉൾപ്പെടെ അമ്പതോളം പേർക്കെതിരേ കേസെടുത്തു. എത്ര ഫയലുകൾ? അവ്യക്തം തീപ്പിടിത്തത്തിൽ പൊതുഭരണവിഭാഗം അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എ.പി. രാജീവൻ നൽകിയ പരാതിയിൽ കേസെടുത്തു. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകർപ്പും ഗസ്റ്റ് ഹൗസുകൾ അനുവദിച്ച മുൻകാല ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി. തീപ്പിടിത്ത കാരണവും നാശനഷ്ടവും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല. എത്ര ഫയലുകൾ നഷ്ടമായെന്നും വ്യക്തമാക്കിയിട്ടില്ല. Content Highlights:Cabinet meet orders detailed probe into fire accident, security lapses in secretariat


from mathrubhumi.latestnews.rssfeed https://ift.tt/3gxDsSH
via IFTTT