കൊച്ചി: കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. അടുത്ത മാസം 25 നാണ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. ഹൈക്കോടതിയുടെ ഇടപെടലോടെ ഇത് അനിശ്ചിതമായി നീളാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള ബാങ്ക് രൂപീകരണത്തിനെതിരായി വലിയ നിയമപോരാട്ടങ്ങൾ നടന്നിരുന്നു. ഇതിനെയെല്ലാം മറികടന്ന് ബാങ്ക് യാഥാർഥ്യമായ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. Content Highlights:High Court stayed Kerala Bank director board election
from mathrubhumi.latestnews.rssfeed https://ift.tt/3jgH3WU
via
IFTTT