Breaking

Saturday, August 29, 2020

അരുൺ ബാലചന്ദ്രൻ സംശയനിഴലിൽ

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി. ഫെലോ അരുൺ ബാലചന്ദ്രൻ സംശയത്തിന്റെ നിഴലിലെന്ന് കസ്റ്റംസ്. വെള്ളിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന അരുണിന് പ്രതികളുമായി ബന്ധമുണ്ടെന്നും പല രഹസ്യങ്ങളും അറിയാമെന്നുമാണ്‌ സൂചന. അരുണിനെ വീണ്ടും ചോദ്യംചെയ്തേക്കും.ശിവശങ്കറിന്റെ നിർദേശപ്രകാരം അരുൺ ബാലചന്ദ്രൻ സ്വപ്നയ്ക്കും സംഘത്തിനും തിരുവനന്തപുരത്ത് ഫ്ലാറ്റ് ബുക്ക് ചെയ്ത് നൽകിയിരുന്നു. ഈ ഫ്ലാറ്റിൽ സ്വർണക്കടത്തുസംഘത്തിന്റെ ഗൂഢാലോചനനടന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തന്റെ പരിചയത്തിലുള്ള ഒരു കുടുംബത്തിന് ആറുദിവസത്തേക്ക് അപ്പാർട്ട്‌മെന്റ് ബുക്ക് ചെയ്യണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടതുപ്രകാരമാണ് ചെയ്തതെന്നായിരുന്നു അരുൺ ബാലചന്ദ്രന്റെ വിശദീകരണം. ഇതേക്കുറിച്ചാണ് കസ്റ്റംസ് ചോദിച്ചത്.ഇടയ്ക്കിടെയുള്ള അരുണിന്റെ യു.എ.ഇ. സന്ദർശനങ്ങൾ എന്തിനുവേണ്ടിയായിരുന്നുവെന്ന്‌ കസ്റ്റംസ് ആരാഞ്ഞു. ഇതിന് തൃപ്തികരമായ മറുപടിനൽകാൻ അരുണിന് കഴിഞ്ഞില്ല. ചുരുങ്ങിയ കാലംകൊണ്ട് അരുണിനുണ്ടായ വലിയ വളർച്ചയിലും കസ്റ്റംസ് സംഘം സംശയമുന്നയിച്ചു. 2017 സെപ്റ്റംബറിലാണ് അരുൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ഐ.ടി. ഫെലോയായി നിയമിതനാവുന്നത്. ഈ നിയമനത്തിലും അരുണിന്റെ ഐ.ഐ.എം. സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയിലും സ്വർണക്കടത്ത് വാർത്തകൾക്കിടെ ആരോപണമുയർന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/32vciGY
via IFTTT