ആലപ്പുഴ : തുറവൂർ ആശുപത്രിയിൽ ട്രൂനാറ്റ് മെഷീൻ ഇറക്കുന്നതുമായി ബന്ധപ്പട്ട വിവാദത്തെത്തുടർന്ന് യൂണിറ്റ് കൺവീനറെ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. ലോഡിങ് ആൻഡ് അൺലോഡിങ് തുറവൂർ യൂണിറ്റ് കൺവീനർ വിജയനെയാണ് സസ്പെൻഡ് ചെയ്തത്. കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാൻ സി.ഐ.ടി.യു. തൊഴിലാളികൾ പ്രവർത്തിക്കുമ്പോൾ തുറവൂരിൽ ഉണ്ടായ സംഭവം അപമാനകരമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ആശുപത്രി അധികൃതരുമായി തർക്കങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും കോവിഡ് പരിശോധനയ്ക്കുള്ള യന്ത്രം കൂലിവാങ്ങാതെ സേവനമായി തൊഴിലാളികൾ ഇറക്കേണ്ടതായിരുന്നു. സമൂഹത്തോട് സി.ഐ.ടി.യു. തൊഴിലാളികൾ കാണിക്കേണ്ട ഉത്തരവാദിത്വം പ്രകടിപ്പിക്കാതിരുന്നതിന്റെപേരിലാണ് നടപടി സ്വീകരിച്ചതെന്ന് സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ, പ്രസിഡന്റ് എച്ച്.സലാം എന്നിവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3lrbADf
via
IFTTT