Breaking

Friday, August 28, 2020

അടല്‍ റോഹ്തങ് തുരങ്കം സെപ്തംബര്‍ 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ശ്രീനഗർ: ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആൾട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടൽ റോഹ്തങ് തുരങ്കം സെപ്തംബർ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചതായി ജമ്മുവിൽ നിന്നുള്ള ബിജെപി എംഎൽഎയും കേന്ദ്രമന്ത്രിയുമായ രാം ലാൽ മാർകണ്ഡ അറിയിച്ചു. തുരങ്കത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്യുന്നതോടെ കാലങ്ങളായി സൈനികരും ഈ ഭാഗത്തെ ജനങ്ങളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുമെന്നും ഇത് സാമ്പത്തികവും സാമൂഹികപരവുമായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും രാം ലാൽ മാർകണ്ഡ പ്രതികരിച്ചു. സമുദ്രനിരപ്പിൽ നിന്നും 10,000 അടി ഉയരത്തിൽ 9.02 കി.മീ നീളത്തിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷനാണ് തുരങ്കത്തിന്റെ നിർമാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് അടൽ ടണൽ നിർമിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റർ കുറയുകയും ചെയ്യും. യാത്രാസമയത്തിൽ അഞ്ചുമണിക്കൂർ ലാഭിക്കാം. അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാൻ ഈ തുരങ്കം സഹായകമാകും. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്. Content Highlights:PM Modi May Inaugurate On Sept 29 Rohtang Tunnel


from mathrubhumi.latestnews.rssfeed https://ift.tt/32BjC41
via IFTTT