ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതിൽ 7,65,302 എണ്ണം സജീവ കേസുകളാണ്. 27,13,934 പേർ രോഗമുക്തി നേടിയതായും ഇതിനോടകം രാജ്യത്ത് 63,498 പേർക്കാണ് കോവിഡ്മൂലം ജീവൻ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഏഴരലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. content highlights: covid 19 india update Tr
from mathrubhumi.latestnews.rssfeed https://ift.tt/3hFwNac
via
IFTTT