ന്യൂഡൽഹി : രാജ്യത്ത്ഫെയ്സ്ബുക്കിൽ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നൽകിയതിൽ ബിജെപി മുന്നിൽ. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫെയ്സ്ബുക്കിൽ പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതൽ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവിൽ പ്രതിപക്ഷമായ കോൺഗ്രസ്സ് ഫെയ്സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. ഇന്ത്യൻ എക്സ്പ്രസാണ്വാർത്ത റിപ്പോർട്ട് ചെയ്തത്. പരസ്യത്തിനായി കാശ് ചെലവഴിച്ച ആദ്യ പത്തിൽ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവർനൽകിയിരിക്കുന്നത് ഡൽഹിയിൽ ബിജെപിയുടെ ഹെഡ്ക്വാർട്ടേഴ്സിന്റെ അഡ്രസ്സാണ്. മൈ ഫസ്റ്റ് വോട്ട് ഫോർമോദി എന്ന പേജ് 1.39 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് കെ മൻ കി ബാത്ത്-2.24 കോടി, നാഷൻ വിത്ത് നമോ-1.28 കോടി, ബിജെപി നേതാവ് ആർ കെ സിൻഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെ പോകുന്നു ഫെയ്സ്ബുക്കിൽ പരസ്യത്തിനായി പണം ഏറ്റവും അധികം ചെലവഴിച്ച രാഷ്ട്രീയ പേജുകളുടെ വിശദാംശങ്ങൾ. ഇവയെല്ലാം കൂടി കണക്കാക്കുമ്പോൾ 10.17 കോടി രൂപയാണ് ഫെയ്സ്ബുക്കിൽ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങൾ ചെലവാക്കിയ തുക. ഏറ്റവും കൂടുതൽ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തിൽ ആംആദ്മി പാർട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫെയ്സ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്ളിപ്കാർട്ട് പരസ്യത്തിനായി എഫ്ബിയിൽ ഈ കാലയളവിൽ ചെലവഴിച്ചത്. content highlights:BJP tops in political advertisements spend on Facebook India
from mathrubhumi.latestnews.rssfeed https://ift.tt/3b1Ert4
via
IFTTT