ന്യൂഡൽഹി: നീറ്റ് ജെഇഇ പരീക്ഷകൾക്കുള്ള അന്തിമ ക്രമീകരണങ്ങൾ പൂർത്തിയായി. കോവിഡിന് ഇടയിൽ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിലും പരീക്ഷയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. രണ്ട് പരീക്ഷകൾക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6600 ലിറ്റർ ഹാൻഡ്സാനിറ്റൈസർ, 1300 ൽ അധികം തെർമൽ സ്കാനറുകൾ തുടങ്ങിയ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കംപരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാൽ ഒരു സെമസ്റ്റർനഷ്ടമാകുമെന്നായിരുന്നു സർക്കാർ വാദം. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് നീറ്റ്, ജെഇഇ പരീക്ഷകൾ. Content Highlight: All precautions in place to conduct NEET, JEE exams
from mathrubhumi.latestnews.rssfeed https://ift.tt/2EELrQr
via
IFTTT