Breaking

Friday, August 28, 2020

സ്വകാര്യഭൂമിയിൽനിന്ന് പത്താമത്തെ ചന്ദനമരവും വെട്ടിക്കടത്തി

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ കുണ്ടക്കാട് ചന്ദന റിസർവിന് സമീപം ചിറക്കടവിൽ സ്വകാര്യഭൂമിയിൽ നിന്ന ഒരു കോടി രൂപ വിലമതിക്കുന്ന ചന്ദനമരം ബുധനാഴ്ച രാത്രി മോഷ്ടാക്കൾ മുറിച്ചുകടത്തി. ചിറക്കടവ് പേരൂർ പി.ആർ.സോമന്റെ വീടിനു സമീപം നിന്ന മരമാണ് യന്ത്രവാൾ ഉപയോഗിച്ച് വെട്ടിക്കടത്തിയത്. 80 സെന്റിമീറ്റർ വണ്ണമുള്ളതും മുഴുവൻ കാതലുള്ളതുമാണ് മരം. രണ്ടടി ഉയരത്തിൽ കുറ്റി നിർത്തി മുറിച്ച് താഴെയിട്ടശേഷം കഷണങ്ങളാക്കി മുറിച്ചാണ് കടത്തിയത്. അഞ്ചിലേറെ പേർ ചേർന്നാണിതെന്ന് വനം വകുപ്പ് കരുതുന്നു. രണ്ടുമാസം മുൻപ് ഈ മരത്തിന്റെ ശിഖരം മുറിച്ചുകടത്തിയിരുന്നു. ശിഖരങ്ങളില്ലാതിരുന്നതിനാൽ മരം വീഴുന്ന ശബ്ദം കേട്ടില്ലെന്ന് സോമൻ പറയുന്നു. സോമന്റെ ഭൂമിയിൽ 12 വലിയ ചന്ദനമരങ്ങളുണ്ടായിരുന്നു. പല തവണകളായി മോഷ്ടാക്കൾ പത്ത് മരങ്ങളും വെട്ടിക്കടത്തി. ഇനി രണ്ടെണ്ണമേ അവശേഷിക്കുന്നുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാളപ്പെട്ടി ഭാഗത്തേക്ക് ചന്ദനം കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് കടത്തിയത് ബന്ദിയാക്കിയശേഷം 2008 മാർച്ച് 20-ന് സോമനെയും ബന്ധുവിനെയും കെട്ടിയിട്ടിട്ടാണ് വീടിനു സമീപത്തെ ചന്ദനമരങ്ങൾ വെട്ടിക്കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊന്നത്തടി, മൂവാറ്റുപുഴ സ്വദേശികളായ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3hN3P8g
via IFTTT