Breaking

Thursday, August 27, 2020

കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ കൂടുതല്‍ ആക്രമിക്കുന്നു? ഉത്തരവുമായി ഗവേഷകർ

ന്യൂയോർക്ക്: പ്രായമേറിയ പുരുഷന്മാരിലാണ് അതേപ്രായത്തിലുള്ള സ്ത്രീകളേക്കാൾ കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലെന്ന് പഠനം. എന്തുകൊണ്ടാണ്പുരുഷന്മാരിൽ കൊറോണ വൈറസ് ബാധ കൂടുതൽ കാണപ്പെടുന്നുവെന്നതിനേപ്പറ്റി ഒരുപറ്റം ഗവേഷകർ നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്. പുരുഷന്മാരിലെ പ്രതിരോധശേഷി സ്ത്രീകളേക്കാൾ ദുർബലമായതിനാലാണ് ഇതെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. 60 വയസുമുതൽ മുകളിൽ പ്രായമുള്ളവർക്കാണ് കോവിഡിനെതിരായ വാക്സിൻ പ്രധാനമായും വേണ്ടിവരികയെന്നാണ് ഗവേഷകർ പറയുന്നത്. സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ കൂടുതൽ ടി- കോശങ്ങളെ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. രോഗകാരികളായ അണുക്കളെ കൊല്ലാൻ കഴിയുന്ന കോശങ്ങളാണ് ടി- കോശങ്ങൾ. എന്നാൽ പുരുഷന്മാരിൽ ഇതിന്റെ ഉത്പാദനം കുറവാണ്. പ്രായം കൂടുന്തോറും അതിന്റെ ശേഷിയും കുറയുന്നു. ഇത്തരക്കാരിൽ രോഗം വളരെ ഗുരുതരമാകുകയും ചെയ്യുന്നു. പക്ഷെ 90 വയസുള്ള ഒരു സ്ത്രീയ്ക്ക് അതേപ്രായത്തിലുള്ള പുരുഷന്മാരേക്കാൾ ശക്തമായ ടി കോശങ്ങളെ ഉത്പാദിപ്പിക്കാനാകുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.വൈറസിനെതിരെ പുരുഷന്മാരിൽ സ്വാഭാവിക പ്രതിരോധം വളരെപ്പെട്ടെന്ന് പരാജയപ്പെടുന്നുവെന്ന് ഗവേഷകരിലൊരാളായ അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജിസ്റ്റ് അകികൊ ഇവസാകി പറയുന്നു. ലിംഗവ്യത്യാസങ്ങൾക്കനുസരിച്ച് രോഗപ്രതിരോധ സംവിധാനത്തിന്വ്യത്യാസങ്ങളുണ്ട്. ഗർഭസ്ഥ ശിശുക്കൾക്കോ നവജാത ശിശുക്കൾക്കോ ഭീഷണിയുണ്ടാക്കിയേക്കാവുന്ന രോഗാണുക്കൾക്കെതിരെ സ്ത്രീ ശരീരം പ്രതിരോധം ശക്തമാക്കാറുണ്ടെന്ന് ഗവേഷകർ പറയുന്നു. അതേസമയം അതിശക്തമായ രോഗപ്രതിരോധ ജാഗ്രത ശരീരം പുലർത്തുന്നതും അപകടമാണ്. നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ള ശരീരകോശങ്ങളെ ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് ഈ ഉയർന്ന രോഗപ്രതിരോധ ജാഗ്രത കാരണമാകുന്നുണ്ട്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കൂടുതലും കാണപ്പെടുന്നത്സ്ത്രീകളിലാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ വാക്സിൻ വികസിപ്പിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ലിംഗവ്യത്യാസങ്ങൾക്ക് അനുസരിച്ച് വാക്സിൻ വികസിപ്പിക്കണമെന്നതും ഡോസുകൾ തീരുമാനിക്കണമെന്നതിനെയും പറ്റിയുള്ള ധാരണകളെ ഉറപ്പിക്കുന്ന കണ്ടുപിടുത്തമാണിതെന്ന് ഗവേഷകരിലൊരായ ജർമൻ ഇമ്മ്യൂണോളജിസ്റ്റ് ഡോ. മാർക്കസ് ആൾട്ട്ഫീൽഡ് പറയുന്നു. 17 പുരുഷന്മാരിലും 22 സ്ത്രീകളിലുമാണ് ഗവഷകർ പഠനം നടത്തിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇവരെ പഠന വിധേയരാക്കിയത്. ഇവരിൽ നിന്ന് ആഴ്ചയിൽ മൂന്നുതവണ സാമ്പിളുകൾ ശേഖരിച്ചു. എന്നാൽ വെന്റിലേറ്ററിലുള്ള രോഗികളെയും പ്രതിരോധ വ്യവസ്ഥയെ തളർത്തുന്ന മരുന്നുകൾ കഴിക്കുന്നവരെയും ഇവർ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് കൃത്യമായ വിശകലനത്തിന് വേണ്ടിയാണെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം ഈ സാഹചര്യങ്ങളൊന്നുമില്ലാതെ രോഗം ബാധിച്ച് മരിച്ച 59 ആളുകളുടെ രോഗവിവരങ്ങൾ വിശകലനം ചെയ്തിട്ടുമുണ്ട്. Content Highlights:Why Does Covid-19 Hit Men Harder? First Study on Immune Response by Sex Throws up New Clue


from mathrubhumi.latestnews.rssfeed https://ift.tt/31todFY
via IFTTT