Breaking

Thursday, August 27, 2020

ഓക്സ്ഫഡ് വാക്സിൻ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ 'കോവിഷീൽഡി'ന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം ബുധനാഴ്ച ആരംഭിച്ചു. പുണെയിലെ ഭാരതി വിദ്യാപീഠം മെഡിക്കൽ കോളേജിൽ 28-നും 48-നും ഇടയിൽ പ്രായമുള്ള രണ്ടു പുരുഷന്മാർക്കാണ് ആദ്യ ഡോസ് നൽകിയത്. ഇവരെ ഏഴുദിവസം നിരീക്ഷിക്കും. 25 വളന്റിയർമാർക്ക് വരുംദിവസങ്ങളിൽ വാക്സിൻ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അസ്ട്രാസെനെക്കയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സിൻ ഉത്പാദിപ്പിക്കുന്നത്. രാജ്യത്തൊട്ടാകെ 1600 പേരിൽ പരീക്ഷിക്കാനാണു തീരുമാനം. Content Highlights:COVID vaccine India


from mathrubhumi.latestnews.rssfeed https://ift.tt/2YE4vp9
via IFTTT