Breaking

Friday, August 28, 2020

കേൾക്കുന്നുണ്ടോ, ഈ നിശ്ശബ്ദ സങ്കടം?

തൃശ്ശൂർ: സ്കൂൾ തുറന്നില്ലെങ്കിലും കുട്ടികൾക്ക് കൃത്യമായ അധ്യയനം കിട്ടുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി. ഓൺലൈൻ ആയി എല്ലാ വിദ്യാർഥികൾക്കും ക്ലാസുകൾ എത്തിക്കുന്നുണ്ടെന്ന് കൈറ്റ് ഡയറക്ടർ. ഇത്തരം പ്രസ്താവനകൾക്കിടയിൽ മറന്നുപോവുന്ന ഒരു വിഭാഗമുണ്ട്. ബധിര-മൂക വിദ്യാർഥികൾ. വീടുകളിലിരുന്ന് പല കുട്ടികളും സങ്കടപ്പെടുന്നു. ടി.വി.യിൽ നടക്കുന്ന ഓൺലൈൻ ക്ലാസ് ഇവർക്ക് വെറും ചലനങ്ങൾ മാത്രമാണ്. 90 ശതമാനം കുട്ടികളും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കളാണ്. പ്രത്യേക പരിശീലനം കിട്ടിയ അധ്യാപകർ പഠിപ്പിച്ചാൽ മാത്രം കാര്യം ഗ്രഹിക്കുന്ന വിദ്യാർഥികളാണിവർ. ചുണ്ടുകളുടെ ചലനം, ആംഗ്യഭാഷ, മുഖഭാവം തുടങ്ങിയവയിലൂെടയുള്ള ആശയവിനിമയമാണ് സ്പെഷ്യൽ സ്കൂളുകളിൽ അവലംബിച്ചുവരുന്ന പഠനരീതി. ഒരു അധ്യായം ഒരു മാസംവരെ എടുത്താണ് പഠിപ്പിക്കാറുള്ളത്. വാട്സാപ്പിൽ വീഡിയോകൾ ഉണ്ടാക്കി അയച്ചുകൊടുക്കാനും പരിമിതികളുണ്ട്. കാരണം ഒരു അധ്യായം പഠിപ്പിക്കണമെങ്കിൽ കുറേ വീഡിയോ വേണ്ടിവരും. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയവയ്ക്ക് ചില സ്കൂളുകൾ ശ്രമംനടത്തിയെങ്കിലും സാധാരണക്കാരായ രക്ഷിതാക്കളിലേക്ക് ഇത് എത്തിക്കാനാവുന്നില്ല. സംസ്ഥാനത്ത് 33 ബധിര-മൂക വിദ്യാലയങ്ങളാണുള്ളത്. 12 അന്ധവിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾക്കും പഠനം നിഷേധിക്കപ്പെടുന്നുണ്ട്. പരിഹാരം എങ്ങനെ ഇവർക്കായി വിദ്യാഭ്യാസവകുപ്പ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽമതി. ഇതിനുള്ള ക്ലാസുകൾ തയ്യാറാക്കാൻ അധ്യാപകർ തയ്യാറാണ്. വിക്ടേഴ്സ് ചാനലിൽ സ്ക്രീനിന്റെ വശത്ത് ചെറുതായെങ്കിലും ആംഗ്യഭാഷയിൽ ക്ലാസ് സംപ്രേഷണം ചെയ്യാവുന്നതാണ്. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അക്പാഹി) മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. മൊയ്തീൻ പറഞ്ഞു. വിഷമവും ആശങ്കയും ടി.വി.യിലെ ക്ലാസുകൾ മനസ്സിലാവാത്തത് വിഷമവും ആശങ്കയുമുണ്ടാക്കുന്നു. ഐ.എ.എസ്. നേടണമെന്നാണ് എന്റെ ആഗ്രഹം. സർക്കാർ ഞങ്ങളെ സഹായിക്കണം. -അലീന, ഒമ്പതാംക്ലാസ് വിദ്യാർഥിനി, മാണിക്യമംഗലം സെന്റ് ക്ളയേഴ്സ് സ്കൂൾ, കാലടി ഒന്നും അറിയാനാവുന്നില്ല വീട്ടിൽ എല്ലാവരും കേൾവിപരിമിതിയുള്ളവരാണ്. ടി.വി.യിൽ വരുന്നത് ഒന്നും അറിയാനാവുന്നില്ല. ആംഗ്യഭാഷയിൽ ക്ലാസ് കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ സങ്കടപ്പെടേണ്ടിവരില്ലായിരുന്നു. -സിന്റ, ഒല്ലൂർ ആശാഭവൻ സ്കൂൾ പ്ലസ്ടു വിദ്യാർഥിനി. Content Highlights: Deaf, mute students without understanding the online class


from mathrubhumi.latestnews.rssfeed https://ift.tt/3joABxg
via IFTTT