Breaking

Sunday, August 30, 2020

മോദി ചിത്രത്തിന്റെ നിര്‍മാതാവിനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിൽ തിരിച്ചടിച്ച് മഹാരാഷ്ട്ര സർക്കാർ. ചലച്ചിത്ര നിർമാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം.നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിർമാതാവാണ് സന്ദീപ് സിങ്. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദീപ് സിങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത്. അതുപോലെ ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങൾ സിബിഐ അന്വേഷിക്കാൻ പോകുകയാണ്. തങ്ങൾക്ക് ലഭിച്ച പരാതികൾ സിബിഐക്ക് കൈമാറുമെന്നും അനിൽ ദേശ്മുഖ് അറിയിച്ചു. സുശാന്തിന്റെ മരണത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് സിങിനെതിരെയുള്ള നീക്കം മഹാരാഷ്ട്ര സർക്കാർ ശക്തമാക്കിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് സിങിനെതിരെ സിബിഐ അന്വേഷിക്കാൻ പോകുകയാണെന്ന് കോൺഗ്രസ് വാക്താവ് സച്ചിൻ സാവന്തും പറഞ്ഞു. Content Highlights:Drug Charges Against PM Biopic Maker To Be Probed-Maharashtra home Minister


from mathrubhumi.latestnews.rssfeed https://ift.tt/3gHVFwS
via IFTTT