Breaking

Monday, August 31, 2020

പ്രശാന്ത് ഭൂഷന്റെ ശിക്ഷ ഇന്നു വിധിക്കും

ന്യൂഡൽഹി: ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷണ് എന്തുശിക്ഷ നൽകുമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിധിക്കും. ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് ഈമാസം 25-ന് കേസ് വിധിപറയാൻ മാറ്റിയത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭൂഷൺ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരിൽവെച്ച് ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. പുനഃപരിശോധിക്കണമെന്ന് 122 വിദ്യാർഥികളുടെ കത്ത് പ്രശാന്ത് ഭൂഷണെതിരായ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 122 വിദ്യാർഥികൾ ജഡ്ജിമാർക്ക് കത്തയച്ചു. “ നീതിയുക്തമായി ജഡ്ജിമാരെ വിമർശിക്കുന്നത് കുറ്റമല്ല, മറിച്ച് അവകാശമാണ്. നീതിക്കുവേണ്ടി പോരാടുന്ന വ്യക്തിയുടെ വിമർശനത്തെ കോടതിയലക്ഷ്യമായി കണക്കാക്കരുത്”- ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്നിവർക്കയച്ച കത്തിൽ പറഞ്ഞു. കത്തെഴുതിയതിൽ 78 പേർ നിയമവിദ്യാർഥികളാണ്. Content Highlights:Prashant Bhushan Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/31GBQl4
via IFTTT