Breaking

Wednesday, August 26, 2020

യുഎസ്സില്‍ കറുത്ത വര്‍ഗക്കാരനെതിരെ വെടിയുതിര്‍ത്ത് പോലീസ്, പ്രതിഷേധം ശക്തം

വാഷിങ്ടൺ: യുഎസിൽ വീണ്ടും പോലീസിന്റെ വംശവെറി. കറുത്ത വർഗക്കാരനു നേരെ പോലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്കൊൺസിനിലെ കെനോഷയിൽ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വെടിവെപ്പിൽ പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് 23നായിരുന്നു സംഭവം. പോലീസ് അതിക്രമത്തിനു പിന്നാലെ കെനോഷയിലുംസമീപപ്രദേശങ്ങളിലുംമൂന്നാം ദിവസവും ശക്തമായ പ്രതിഷേധം തുടരുകയാണ്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചതായി വിസ്കൊൺസിൻ ഗവർണർ ടോണി എവേർസ് പറഞ്ഞു. തെരുവുകളിൽ കെട്ടിടങ്ങൾ പലതും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സുരക്ഷാജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇതോടെ വിസ്കൊൺസിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം. മൂന്ന് മക്കളുടെ മുന്നിൽ വെച്ച് ബ്ലേക്കിന് നേരെ ഏഴ് തവണ പോലീസ് വെടിയുതിർത്തു. അതേസമയം എന്തിനാണ് ബ്ലേക്കിന് നേരെ വെടിയുതിർത്തത് എന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. വിസ്കോൺസിൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ ആഫ്രിക്കൻ വംശജർക്കെതിരെ നടക്കുന്ന വംശവെറിയുടെ അടുത്ത ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് രണ്ടദിവസമായി തെരുവിലെത്തിയത്. ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞു. Content Highlights:Shooting of Jacob Blake Wisconsin Declares State Of Emergency Amid protest


from mathrubhumi.latestnews.rssfeed https://ift.tt/2YBgxQ1
via IFTTT