ബെംഗളൂരു: കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്ക് മുഖാവരണം നിർബന്ധമല്ലെന്ന് ബെംഗളൂരു കോർപ്പറേഷൻ. കാറിൽ ഓടിക്കുന്നയാളെക്കൂടാതെ മറ്റുയാത്രക്കാരുണ്ടെങ്കിൽ നിർബന്ധമായും മുഴുവൻ യാത്രക്കാരും മുഖാവരണം ധരിക്കണം. ബൈക്കിൽ പുറകിൽ ആളുണ്ടെങ്കിൽ രണ്ടുപേർക്കും മുഖാവരണം നിർബന്ധമാണ്. മുഖാവരണം ഉപയോഗിക്കാത്തവർക്ക് കോർപ്പറേഷൻ മാർഷൽമാർ പിഴചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നിർദേശം.വ്യായാമത്തിന്റെ ഭാഗമായി നടക്കുന്നവർക്കും ഓടുന്നവർക്കും മുഖാവരണങ്ങൾ വേണ്ടെന്ന് നേരത്തേ കോർപ്പറേഷൻ അറിയിച്ചിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു നിർദേശം. ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റിനൊപ്പം മുഖാവരണവും ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബൈക്ക് യാത്രക്കാരും പരാതിപ്പെട്ടിരുന്നു. മുഖാവരണമില്ലെങ്കിൽ നൂറുരൂപമുതലാണ് പിഴയീടാക്കുന്നത്. വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോർപ്പറേഷൻ നിയോഗിച്ച മാർഷൽമാർക്കാണ് പിഴയീടാക്കാനുള്ള ചുമതല. ഇതുവരെ 83,673 പേരിൽനിന്നായി 1.6 കോടിരൂപയാണ് കോർപ്പറേഷൻ പിഴയായി ഈടാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3aZ6NEh
via
IFTTT