Breaking

Thursday, August 27, 2020

എൻ.ഐ.എ. അന്വേഷണം വീണ്ടും സ്വപ്നയിലേക്ക്

കൊച്ചി: സ്വർണക്കടത്തിൽ എൻ.ഐ.എ.യുടെ അന്വേഷണം വീണ്ടും സ്വപ്നയിലേക്ക്. കേസിൽ പ്രതിയായ ഫൈസൽ ഫരീദിനെ ദുബായിൽ ചോദ്യംചെയ്തതിൽനിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണു സൂചന.സ്വപ്നയുടെയും സന്ദീപിന്റെയും നേതൃത്വത്തിലായിരുന്നു സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് ഫൈസൽ നൽകിയ മൊഴി. യു.എ.ഇ. കോൺസുലേറ്റുമായുള്ള ഇടപാടുകളിലും തനിക്കു പങ്കില്ലെന്ന ഫൈസലിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കാനുള്ള തെളിവുകൾ എൻ.ഐ.എ.യ്ക്കു കണ്ടെത്താനായിട്ടുമില്ല.സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻ.ഐ.എ. വിവരങ്ങൾ തേടിയത് സ്വപ്ന തന്നെയാണ് ആസൂത്രണമെന്ന സ്ഥിരീകരണത്തിനു വേണ്ടിക്കൂടിയാണ്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ. ഓഫീസിലെത്തി കൈമാറിയ വിവരങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകും. ശിവശങ്കറിൽനിന്നു കിട്ടിയ വിവരങ്ങൾ വിലയിരുത്തിയ സംഘത്തിനുമുന്നിൽ ചില സംശയങ്ങൾ ബാക്കിയുണ്ട്. ശിവശങ്കർ ഇല്ലാത്ത സമയത്തും സ്വപ്ന സെക്രട്ടേറിയറ്റിലെത്തിയെന്ന വിവരമാണ് ഇതിൽ പ്രധാനമായി അന്വേഷിക്കുന്നത്.അതിനിടെ, കേസിലെ പ്രതികളായ റമീസ്, സന്ദീപ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്തേക്കും. റിമാൻഡിൽ കഴിയുന്ന ഇവരിൽനിന്ന് കസ്റ്റംസും ഇ.ഡി.യും എടുത്ത മൊഴികളും എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/31yDsgZ
via IFTTT