Breaking

Thursday, August 27, 2020

അവർ വീട്ടിലിരുന്നു, ബിരുദം സ്വീകരിച്ചത് ‘അവതാർ’

കോട്ടയം: ബിരുദദാനച്ചടങ്ങ് ആനിമേറ്റഡ് വെർച്വൽ റിയാലിറ്റിയിലൂടെ നടത്തി ബോംബെ ഐ.ഐ.ടി. ചരിത്രത്തിേലക്ക്. ലോകത്ത് ആദ്യമായാണ് ഒരു സർവകലാശാല ഈ വിധം ബിരുദദാനച്ചടങ്ങ് നടത്തുന്നത്. ഓഗസ്റ്റ് 23-ന് ബി.ടെക്., എം.ടെക്., പിഎച്ച്.ഡി. വിഭാഗങ്ങളിലുള്ള 2343 വിദ്യാർഥികൾ' വെർച്വൽ രൂപത്തിൽ' (അവതാർ) ബിരുദം ഏറ്റുവാങ്ങി. കാന്പസിലെ കോൺവൊക്കേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടറും ഡീനുകൾ അടക്കമുള്ള ഔദ്യോഗികസംഘവും (സെനറ്റ്) പങ്കെടുത്തു. ബിരുദസ്വീകരണത്തിനായി എത്തുന്ന വിദ്യാർഥികളുടെ വെർച്വൽ രൂപമായ 'അവതാറി'ന് അഭിനന്ദനം നൽകുമ്പോൾ വിദ്യാർഥികൾ അത് വീട്ടിലിരുന്ന് കണ്ടു. ഓരോ വിദ്യാർഥികളുടെയും വ്യക്തിഗത വെർച്വൽ രൂപത്തിന് കോളേജ് ഡയറക്ടർ സുഭാസിസ് ചൗധരിയുടെ വെർച്വൽ രൂപം ബിരുദദാനം നിർവഹിച്ചു. പ്രധാനഅതിഥി ഭൗതികശാസ്ത്രം നൊബേൽ ജേതാവും പ്രിൻസിട്ടൺ സർവകലാശാല അധ്യാപകനുമായ പ്രൊഫ. ഡങ്കൺ ഹാൽഡേൻ മികച്ച വിദ്യാർഥികൾക്കുള്ള മെഡലുകൾ നൽകിയതും വെർച്വൽ റിയാലിറ്റി വഴിതന്നെ. ടെക്നോളജി പഠനത്തിന് ലോകത്തിനുതന്നെ മാതൃകയായ ഐ.ഐ.ടി. ബോംബെ ഇക്കാര്യത്തിലും വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്. ബിരുദം ഏറ്റുവാങ്ങിയ കോട്ടയം ഒളശ്ശ ശാസ്താംപടിക്കൽ അഥീന സൂസൻ സാജൻ പറഞ്ഞു. ''ചടങ്ങ്, കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും പുതിയ അനുഭവമായി. കാമ്പസിൽ ഇരുന്നതിലും എത്രയോ പുതുമയുള്ള അനുഭവം'' -അഥീന പറഞ്ഞു. Content Highlights:E-avatars of students attend IIT Bombays virtual convocation


from mathrubhumi.latestnews.rssfeed https://ift.tt/3ljE9Ct
via IFTTT