ഹൈദരാബാദ്: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച കോവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടം ഘട്ട പരീക്ഷണം സെപ്റ്റംബറിൽ നടന്നേക്കും. ആദ്യ ഘട്ട പരീക്ഷണം 12 കേന്ദ്രങ്ങളിൽ പുരോഗമിക്കുന്ന വേളയിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഒരുങ്ങുന്നത്. വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം ഡൽഹി എയിംസ് ഒഴികെയുള്ള 11 കേന്ദ്രങ്ങളിൽ പൂർത്തിയായിട്ടുണ്ട്. ഒന്നാംഘട്ട പരീക്ഷണത്തിനായി 16 പേരെ മാത്രമേ ഡൽഹി എയിംസ് ഇതുവരെ റിക്രൂട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ, രണ്ടാംഘട്ട പരീക്ഷണങ്ങൾ സെപ്റ്റംബർ ആദ്യ ആഴ്ച ആരംഭിക്കാൻ സാധിച്ചേക്കുമെന്ന് എയിംസ് വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാം ഘട്ടത്തിലെ കണ്ടെത്തലുകൾ ഉടൻ സമർപ്പിക്കുമെന്നും അവർ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ വാക്സിൻ പരീക്ഷണത്തിനായി ഡൽഹി എയിംസ് 100 പേരെയാണ് റിക്രൂട്ട് ചെയ്യേണ്ടിയിരുന്നത്. ഇതനുസരിച്ച് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ 375 പേരെയും രണ്ടാം ഘട്ടത്തിൽ 750 പേരെയും ഉൾപ്പെടുത്താനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് പദ്ധതിയിട്ടിരുന്നത്. അതേസമയം മഹാരാഷ്ട്രയിലെ പരിശോധനാ കേന്ദ്രമായ നാഗ്പൂരിൽ ഒന്നാംഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 55 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. ആദ്യത്തെ കുത്തിവെപ്പിന് ശേഷം രണ്ട് രോഗികൾക്ക് പനി സംബന്ധമായ ചില ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും എന്നാൽ മരുന്ന് നൽകാതെ തന്നെ ഏതാനും മണിക്കൂർ നിരീക്ഷണത്തിന് ശേഷം അവരുടെ നില മെച്ചപ്പെട്ടുവെന്നും പരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. Content Highlights: Phase 2 human trials for Bharat Biotech vaccine to begin in September
from mathrubhumi.latestnews.rssfeed https://ift.tt/2Fr1L81
via
IFTTT