Breaking

Monday, August 31, 2020

ദക്ഷിണ ചൈന കടലില്‍ ഇന്ത്യ യുദ്ധക്കപ്പല്‍ വിന്യസിച്ചു

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിന് ശേഷം ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധകപ്പലയച്ച് ഇന്ത്യ. ദക്ഷിണ ചൈന കടലിലേക്ക് ഒരു മുൻനിര യുദ്ധക്കപ്പൽ അയച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുള്ള അമേരിക്കൻ യുദ്ധക്കപ്പലുമായി ഇന്ത്യൻ നാവികസേനാ കപ്പൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇന്ത്യൻ യുദ്ധ കപ്പലിന്റെ വിന്യാസം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന നയതന്ത്ര ചർച്ചയിൽ യുദ്ധക്കപ്പലിന്റെ സാന്നിധ്യം സംബന്ധിച്ച് ചൈീസ് അധികൃതർ എതിർപ്പ് ഉന്നയിച്ചിരുന്നു ചൈനീസ് സർക്കാർ ഏറെ പ്രധാന്യം കൽപ്പിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടൽ. ഈ മേഖലയിൽ മറ്റൊരു രാജ്യത്തിന്റേയും യുദ്ധക്കപ്പൽ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നില്ല. കിഴക്കൻ ലഡാക്ക് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നൽകുകയാണ് ദക്ഷിണ ചൈനാക്കടലിലെ യുദ്ധക്കപ്പൽ വിന്യാസത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലും നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകൾ വിന്യാസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയിൽ. Content Highlights:Indian Navy deploys warship in South China Sea


from mathrubhumi.latestnews.rssfeed https://ift.tt/3lAXL59
via IFTTT