കണ്ണൂർ: കണ്ണൂർ പാലത്തായി പീഡന കേസിൽ ഇരയ്ക്കെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പീഡനത്തിന് ഇരയായ 11 കാരി നുണ പറയുന്നതായി അന്വേഷണ സംഘം. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത വരുത്തണമെങ്കിൽ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം വേണമെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നടപടി നീതി നിഷേധത്തിന് കാരണമാകുമെന്ന് പെൺകുട്ടിയുടെ മാതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. Content Highlight: Kannur Palathayi Rape case
from mathrubhumi.latestnews.rssfeed https://ift.tt/3b6V1aR
via
IFTTT