Breaking

Monday, August 31, 2020

മധ്യപ്രദേശില്‍ ഉദ്ഘാടനത്തിന് മുമ്പെ പാലം തകര്‍ന്നുവീണു

ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയിൽ തകർന്നുവീണു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 3.12 കോടി ചെലവഴിച്ച് നിർമ്മിച്ച പാലമാണ് തകർന്നത്. ഓഗസ്റ്റ് 30ന് നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ അതിന് മുന്നെ തന്നെ നിർമ്മാണം പൂർത്തിയാകുകയും ഉദ്ഘാടനത്തിന് കാക്കാതെ തന്നെ പാലം യാത്രക്കായി ആളുകൾ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. 2018 സെപ്റ്റംബറിൽ നിർമ്മാണം തുടങ്ങിയ പാലം കരാർ പ്രകാരം നിർമ്മാണം പൂർത്തിയാക്കേണ്ട ദിവസം തന്നെയാണ് തകർന്നുവീണത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭീംഗഢ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ശക്തമായ ഒഴുക്കിൽ പാലത്തിന്റെ തൂൺ തകർന്ന് സ്ലാബ് നിലംപൊത്തി. നിർമ്മാണത്തിലെ അപാകതയല്ല കനത്ത മഴയാണ് പാലം തകരാൻ കാരണമെന്ന് പദ്ധതിയുടെ എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. മൂന്നു ദിവസമായി മധ്യപ്രദേശിന്റെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. Content Highlights:The official completion date for this bridge was August 30 of this year, the day it collapsed.


from mathrubhumi.latestnews.rssfeed https://ift.tt/34U8bqy
via IFTTT