Breaking

Monday, August 31, 2020

100 ദിനം; 100 പദ്ധതി

തിരുവനന്തപുരം: അടുത്ത നൂറുദിവസത്തിനുള്ളിൽ തുടക്കംകുറിക്കുന്നതും പൂർത്തീകരിക്കുന്നതുമായ 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ, വികസനപ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ലെന്ന ആമുഖത്തോടെ പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനങ്ങൾ. പ്രധാന പ്രഖ്യാപനങ്ങൾ * കോവിഡ് സാഹചര്യത്തിൽ ആവിഷ്കരിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാലുമാസംകൂടി തുടരും. * ക്ഷേമപെൻഷനുകൾ നൂറുരൂപകൂടി വർധിപ്പിച്ച് 1400 രൂപയാക്കി എല്ലാമാസവും വിതരണം ചെയ്യും. * രാജ്യത്ത് ആദ്യമായി 14 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തിലായിരിക്കും പ്രഖ്യാപനം. പ്രതിദിനം അരലക്ഷം കോവിഡ് ടെസ്റ്റ് * ആരോഗ്യവകുപ്പിൽ ജീവനക്കാരെ നിയമിക്കും. പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണം അരലക്ഷമായി ഉയർത്തും. * 153 കുടുംബാരോഗ്യകേന്ദ്രങ്ങൾ ഉദ്ഘാടനംചെയ്യും. ജനുവരിയിൽ സ്കൂൾതുറക്കും * 2021 ജനുവരിയിൽ വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്നുപ്രവർത്തിക്കാൻ കഴിയും. ഇടവേളയ്ക്കുശേഷം സ്കൂൾ അങ്കണത്തിലേക്കുവരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യവും ഒരുക്കി വരവേൽക്കും. * 11,400 സ്കൂളുകളിൽ ഹൈടെക് കംപ്യൂട്ടർലാബുകൾ സജ്ജീകരിക്കും. * അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്ന വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും. * സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. 1000 തസ്തിക * പി.എസ്.സി.ക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് ഉണ്ടാക്കാനുള്ള പ്രത്യേക ടാസ്ക്ഫോഴ്സ് സൃഷ്ടിക്കും. * കോളേജ്, ഹയർസെക്കൻഡറി മേഖലകളിലായി 1000 തസ്തികകൾ. 5000 ഗ്രാമീണറോഡുകൾ പുനരുദ്ധരിക്കും * 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനും 392.09 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ള ഗ്രാമീണറോഡുകൾക്കും തുടക്കംകുറിക്കും. പച്ചക്കറിക്കടകളുടെ ശൃംഖല * ഉപഭോക്താവിന് ന്യായവിലയ്ക്ക് പച്ചക്കറി ഉറപ്പുവരുത്താനും കൃഷിക്കാരിൽനിന്നു സംഭരിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും. * കൃഷിക്കാർക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നൽകും. 10 സ്റ്റേഡിയങ്ങൾ * 10 സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനംചെയ്യും. ആലപ്പുഴയിലെ നവീകരിച്ച രാജാകേശവദാസ് സ്വിമ്മിങ്പൂൾ തുറന്നുകൊടുക്കും. 6000 പഠനമുറികൾ * പട്ടികജാതി മേഖലയിൽ 6000 പഠനമുറികൾ, 1000 സ്പിൽ ഓവർ വീടുകൾ, 3000 പേർക്ക് ഭൂമി വാങ്ങാൻ സഹായധനം, 700 പേർക്ക് പുനരധിവാസ സഹായം, 7000 പേർക്ക് വിവാഹ സഹായധനം. ലൈഫ് മിഷൻ * ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ 100 ദിവസത്തിനുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും. Content Highlight: Kerala CM announces 100 days 100 projects


from mathrubhumi.latestnews.rssfeed https://ift.tt/2YM6FTE
via IFTTT